നാദാപുരം: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെയും ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെയും നാദാപുരം ജനമൈത്രി പൊലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തി. "ഒന്നിച്ചു നടക്കാം ആരോഗ്യമുള്ള ഹൃദയത്തിനായി" പരിപാടി കല്ലാച്ചി ഫസ്റ്റ് മെഡ് ഹോസ്പിറ്റൽ പരിസരത്ത് നാദാപുരം ട്രാഫിക് പൊലീസ് എസ്.ഐ. ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ബോധവത്കരണ പരിപാടി നാദാപുരം ഡി.വൈ.എസ്.പി. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. സലാവുദ്ധീൻ ടി.പി അദ്ധ്യക്ഷത വഹിച്ചു. ഡോ.സുബൈർ പ്രതിജ്ഞ ചൊല്ലി. ഡോ.മൻസൂർ.പി എം, അബാസ് കണയ്ക്കൽ, സി.കെ. നാസർ, രാജീന്ദ്രൻ കപ്പള്ളി, ഏരത്ത് ഇഖ്ബാൽ,ഡോ.ടി.മുഹമ്മദ്, നദീർ.ടി പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |