പാലക്കാട്: ഒക്‌ടോബറിലെ വിനോദയാത്രകൾക്ക് മാറ്റുകൂട്ടാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറുകൾ. പാലക്കാട്, ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിൽ നിന്ന് ഒക്‌ടോബർ ഒന്നു മുതൽ 29 വരെയാണ് യാത്രകൾ. പാലക്കാട് ഡിപ്പോയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് 1, 2, 3, 4, 5, 11, 12, 18, 19, 20, 26 ദിവസങ്ങളിലും മലക്കപ്പാറയിലേക്ക് 4, 19, 26 ദിവസങ്ങളിലും ഇല്ലിക്കൽകല്ലിലേക്ക് 2, 11, 20 ദിവസങ്ങളിലും സൈലന്റ് വാലിയിലേക്ക് 5, 18 ദിവസങ്ങളിലുമാണ് യാത്ര. രണ്ടുദിവസം നീളുന്ന മൂന്നാർ യാത്ര 11, 18 ദിവസങ്ങളിലും ഗവി യാത്ര 4, 14, 25 ദിവസങ്ങളിലുമാണ്. ബോട്ട് യാത്ര ഉൾപ്പെടുന്ന കുട്ടനാട് യാത്ര 19നും നിലമ്പൂർ യാത്ര 12നും പുറപ്പെടും. കൊച്ചിയിലെ ആഡംബര കപ്പൽ യാത്ര 18, 29 ദിവസങ്ങളിലാണ്. ചിറ്റൂർ ഡിപ്പോയിൽനിന്ന് നെല്ലിയാമ്പതിയിലേക്ക് 2, 5, 12, 19, 26 ദിവസങ്ങളിലും ഇല്ലിക്കൽകല്ലിലേക്ക് 2, 19, മലക്കപ്പാറയിലേക്ക് 4, 26, സൈലന്റ് വാലിയിലേക്ക് 5, 18 ദിവസങ്ങളിലുമാണ് യാത്ര. മൂന്നാറിലേക്ക് 11, 25 ദിവസങ്ങളിലും ഗവിയിലേക്ക് 14, 25 ദിവസങ്ങളിലുമാണ് പുറപ്പെടുക. കൊച്ചി കപ്പൽ യാത്ര 18, 29 ദിവസങ്ങളിലും ആലപ്പുഴയിലേക്ക് 19, 12 ദിവസങ്ങളിലുമുണ്ട്. പ്രത്യേക ശബരിമല യാത്ര 16നും പുറപ്പെടും. മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് 2, 5, 11, 26 ദിവസങ്ങളിലും ഇല്ലിക്കൽ കല്ലിലേക്ക് 1, 2, 11, 19 ദിവസങ്ങളിലും മലക്കപ്പാറയിലേക്ക് 4, 9, 20 ദിവസങ്ങളിലുമാണ് ബസ്. മൂന്നാറിലേക്ക് 11, 18, ഗവിയിലേക്ക് 4, 14, 25 ദിവസങ്ങളിലുമാണ് യാത്ര. കൊച്ചി കപ്പൽ യാത്ര 18, 29 ദിവസങ്ങളിലും നിലമ്പൂർ, കുട്ടനാട് യാത്രകൾ 12, 19 ദിവസങ്ങളിലും പുറപ്പെടും. ഫോൺ: പാലക്കാട്: 9447837985, ചിറ്റൂർ: 9495390046, മണ്ണാർക്കാട്: 9446353081.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |