റാന്നി: രാഹുൽഗാന്ധി ഇന്ത്യയുടെ ഹൃദയ വികാരമാണെന്നും ജനാധിപത്യ, മതേതര മൂല്യങ്ങളുടെ സംരക്ഷകനും പോരാളിയുമാണെന്നും കെ.പി.സി.സി. സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി. നേതാവ് വധഭീഷണി മുഴക്കിയതിൽ പ്രതിഷേധിച്ചും ഇത്തരക്കാരെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരെയും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി റാന്നിയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കു മുന്നിൽ മുട്ടുമടക്കുന്ന നേതാവല്ല രാഹുൽ ഗാന്ധി. ഒരു ശക്തിക്കും അദ്ദേഹത്തെ നിശബ്ദനാക്കാൻ കഴിയില്ല. ബി.ജെ.പി.യും ആർ.എസ്.എസും രാഹുൽ ഗാന്ധിയെ ഭയത്തോടെ കാണുന്നതുകൊണ്ടാണ് അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് റിങ്കു ചെറിയാൻപറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, തോമസ് അലക്സ്, എ.കെ. ലാലു, സാംജി ഇടമുറി, റൂബി കോശി, ജോർജ് ജോസഫ്, പ്രമോദ് മന്ദമരുതി, ഷാജി തോമസ്, ജയിംസ് കക്കാട്ടുകുഴിയിൽ, കെ.ഇ. തോമസ്, ഫ്രെഡി ഉമ്മൻ, ഭദ്രൻ കല്ലയ്ക്കൽ, ഷിബു തോണിക്കടവിൽ, അനിതാ അനിൽകുമാർ, അന്നമ്മ തോമസ്, രഞ്ജി പതാലിൽ, ബിനോജ് ചിറക്കൽ, ബെന്നി മാടത്തുംപടി, ഡി ഷാജി, ജി. ബിജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |