പത്തനംതിട്ട : ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും പൊതുവിജ്ഞാനവും എന്നീ വിഷയങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരിക്ക് മുന്നോടിയായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ആറിന് രാവിലെ 11ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടക്കും. പ്രശ്‌നോത്തരിയിൽ
പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേര് സെപ്തംബർ 30ന് മുമ്പ് popta@kkvib.org ലേക്ക് അയയ്ക്കണം. ജില്ലാതല വിജയികൾക്ക് സമ്മാനത്തുകയും സംസ്ഥാനതല മത്സരയോഗ്യതയും ലഭിക്കും. ഫോൺ : 0468 2362070.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |