പത്തനംതിട്ട : ജെ.സി.ഐ. ഇന്ത്യാ സോൺ 22 ന്റെ ഏരിയ വാർഷിക സമ്മേളനം 3, 4, 5 തീയതികളിൽ നടക്കും. 3ന് രാവിലെ 10 ന് പതാക ഉയർത്തൽ . സ്ഥാനാർത്ഥികൾക്കുള്ള എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ പത്തനംതിട്ട അബാൻ സെന്ററിൽ നടക്കും. 4ന് വള്ളിക്കോട് എം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും . എക്സലൻസ് അവാർഡുകൾ നൽകും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എസ്വിൻ അഗസ്റ്റിൻ, അനീറ്റ ജോസഫ്, ശ്യാം മോഹൻ, അനിതാ മാത്യു , നിഷ അനിൽ എന്നിവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |