തിരുവനന്തപുരം: ചൂരൽമല,മുണ്ടക്കൈ പുനരധിവാസം ജനുവരിയിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഉരുൾപൊട്ടലിൽ 2221.10 കോടിയുടെ സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് റിപ്പോർട്ട് നൽകിയിരുന്നു. 265കോടി തരാമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ തുക ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണത്തിനുള്ള തുകയല്ലാതെ വയനാട് ദുരന്തത്തിനായി മറ്റൊന്നും കേന്ദ്രം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്റി ചോദ്യോത്തരവേളയിൽ പറഞ്ഞു. ടൗൺഷിപ്പ് നിർമ്മിക്കാൻ എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64.4705 ഹെക്ടർ ഏറ്റെടുത്ത് നിർമ്മാണം ദ്റുതഗതിയിൽ പുരോഗമിക്കുന്നു. 3ഘട്ടങ്ങളായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി 402ഗുണഭോക്താക്കളുടെ പുനരധിവാസ ലിസ്റ്റ് തയ്യാറാക്കി. അപ്പീൽ കൂടി പരിഗണിച്ച് 49പേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 295ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകിയെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |