തൃശൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹൈലൈറ്റ് മാളിൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സി. പി. ആർ മാരത്തൺ സംഘടിപ്പിച്ചു. ഹൃദയസ്തംഭന അടിയന്തരാവസ്ഥകളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള സി.പി.ആർ പരിശീലനം നൽകുകയും അതിന്റെ പ്രധാന്യം പൊതുജനങ്ങളിൽ എത്തിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഏകദേശം 100 ഓളം പേർ പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ എ.ഇ.ഡി ഉപകരണങ്ങൾ ഡ്രോൺ വഴി എത്തിക്കുന്നതിന്റെ മാതൃകാ പ്രദർശനവും നടത്തി.
പരിപാടിയെ കൂടുതൽ ആകർഷകമാക്കുന്നതിനായി ജൂബിലി എം.ബി.ബി.എസ,് ഫാർമസി വിദ്യാർത്ഥികളും ചേർന്ന് ഫ്‌ളാഷ് മോബ് ഡാൻസ് അവതരിപ്പിച്ചു. ഡോ. ബിനിൽ ഐസക് മാത്യു, കോ-ഓർഡനേറ്റർ റാഫി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |