കുറ്റ്യാടി: സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ബന്ധപെട്ടവരുടെ ശ്രദ്ധയിൽ എത്തിക്കുകയും അതിന് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് കേരള കൗമുദിയെ മാദ്ധ്യമ പ്രവർത്തനവേദിയിൽ വ്യത്യസ്ഥമാക്കുന്നതെന്ന് കെ.മുരളീധരൻ. കേരളകൗമുദിയുടെ നൂറ്റിപതിനാലാം വാർഷികത്തിൻ്റെ ഭാഗമായി കായക്കൊടി ചങ്ങരംകുളം യു.പി സ്കൂളിൽ നടന്ന ആരോഗ്യം ആനന്ദം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോഴിക്കോട് യൂണിറ്റ് ചീഫ് എൻ. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് മെംബർ ഒ.പി. മനോജ് സ്വാഗതം പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. കുറ്റ്യാടി ഗവ: ആശുപത്രി ചീഫ് കൺസൾട്ടൻ്റ് പി.കെ.ഷാജഹാൻ, എൻ.സി.ഡി മെഡിക്കൽ ഓഫീസർ ഡോ. അമൽജ്യോതി, വിവൺ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.സി മജീദ്, പാചക വിദഗ്ധൻ സുന്ദരേശൻ നമ്പീശൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. കേരളകൗമുദി ലേഖകൻ സി.പി രഘുനാഥ് കുറ്റ്യാടി നന്ദി പറഞ്ഞു. പരിപാടിയിൽ കോഴിക്കോട് ചന്ദ്രകാന്തനേത്രാലയത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പും കുറ്റ്യാടി അറ്റ്ല ലാബിൻ്റെ നേതൃത്വത്തിൽ സൗജന്യ കിഡ്നി രോഗനിർണ്ണയ ക്യാമ്പും കുറ്റ്യാടി ജയ്ഹിന്ദ് ലാബിൻ്റെ നേതൃത്വത്തിൽ രക്തസമ്മർദ പരിശോധന ക്യാമ്പും നടത്തി. ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറിയും വടകര കാർഷിക വികസന ബാങ്ക് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ വി.എം ചന്ദ്രൻ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട്, സംസ്കാര സാഹിതി ജില്ല വൈസ് പ്രസിഡന്റും, മികച്ച സഹകാരിയുമായ മുകുന്ദൻ മരുതോങ്കര, കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രി ചീഫ് കൺസൾറ്റൻ്റ് ഡോ. പി.കെ ഷാജഹാൻ, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനായ അഡ്വ ജമാൽ പാറക്കൽ, യുവ ആർക്കിടെക്ക് അൻസാഫ് മജീദ്, കുറ്റാടിയിലെ മികച്ച കർഷകനായ എടത്തിൽ സി.എച്ച് മൊയ്തു , പാചക വിദഗ്ധൻ സുന്ദരേശൻനമ്പീശൻ, കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ നരയൻ കോടൻ ബഷീർ, വിദ്യാഭ്യാസ പ്രവർത്തതകനും അദ്ധ്യാപകനുമായ ജമാൽ കുറ്റ്യാടി, ഇന്ത്യയിലെ മികച്ച സഹകര പ്രസ്ഥാനത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച പ്രൈഡ് കോ ഓപ്പ്റ്റൈറ്റീവ് സൊസൈറ്റിക്ക് വേണ്ടി പ്രതിനിധി വി.പി പവിത്രൻ കായക്കൊടി ഹയർ സെക്കൻ്റി സ്കൂൾ എൻ.എസ്.എസ് ക്യാപ്റ്റൻ സവാദ് പൂമുഖം എന്നിവർ കെ.മുരളീധരനിൽ നിന്ന് പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |