തിരുവനന്തപുരം: 175 ഗ്രാം എം.ഡി.എം.എയുമായി നാലുപേരെ ഡാൻസാഫ് സംഘം പിടികൂടി.പൊഴിയൂർ ചെങ്കവിള ശിവ വുഡ്‌സ് ഇൻഡസ്ട്രീസിന് സമീപം കാർ തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പോരേണം ഓല്ലൂർ കോണം മത്തനാട് ചരുവിള പുത്തൻ വീട്ടിൽ സുൽഫത്ത് മകൾ ഷെമി (32),കഠിനംകുളം ജന്മിമുക്ക് ജന്മി മൻസിലിൽ മുഹമ്മദ് റഷീദ് മകൻ മുഹമ്മദ് കൽഫാൻ( 24),ചിറക്കൽ ചിറ്റാറ്റുമുക്ക് ആഷിക്, ചിറ്റാറ്റുമുക്ക് അൽ ആമീൻ എന്നിവരെ പിടികൂടിയത്.
ഇവരിൽ നിന്ന് 175.52 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.തിരുവനന്തപുരം റൂറൽ എസ്.പി സുദർശനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ നർകോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഫയാസ്,റസൽ രാജ്,ദിലീപ്,രാജീവ്,പ്രേംകുമാർ,സി.പി.ഒമാരായ സുനിൽ രാജ്,അനൂപ്,പദ്മകുമാർ,അരുൺ കുമാർ ദിനോർ,ഉല്ലാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പൂവാർ സി.ഐ സുജിത്തിനാണ് അന്വേഷണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |