കൊല്ലം: കല്ലട ജലോത്സവത്തിൽ കല്ലട ചുണ്ടൻ വള്ളത്തെ പങ്കെടുപ്പിക്കില്ലെന്ന തീരുമാനം ജലോത്സവ കമ്മിറ്റി പുനഃപരിശോധിക്കണമെന്ന് കല്ലട ചുണ്ടൻ ചുമതലക്കാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒക്ടോബർ 3നാണ് ജലോത്സവം. ഇതിൽ കല്ലട ചുണ്ടനെ ഒഴിവാക്കാനായി കണ്ടെത്തിയിട്ടുള്ള നിയമ വ്യവസ്ഥകൾ ശരിയല്ല. നെഹ്റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ നീളത്തിലും വീതിയിലും പൊക്കത്തിലും തുഴച്ചിൽക്കാരുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ചുണ്ടൻ വള്ള ഓണേഴ്സിന്റെ വാദം തെറ്റാണ്. വ്യക്തി വിരോധത്തിലാണ് ഇപ്പോൾ കല്ലട ചുണ്ടനെ ഒഴിവാക്കുന്നതെന്ന് ബിജു ഗോവിന്ദ്, ഹരീന്ദ്രനാഥ്, അടൂരാൻ, ബോബൻ ഐസക് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |