ന്യൂഡൽഹി: ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പലസ്തീൻ - ഇസ്രയേൽ ജനതയ്ക്കും വിശാലമായ പശ്ചിമേഷ്യൻ മേഖലയ്ക്കും സുസ്ഥിര സമാധാനം, സുരക്ഷ, വികസനം എന്നിവ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ അറബിയിലും ഹീബ്രുവിലും പോസ്റ്റ് ചെയ്തു. സംഘർഷം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമത്തോട് എല്ലാവരും സഹകരിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |