ചെന്നിത്തല: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ വിനിയോഗിച്ച് 14-ാം വാർഡിൽ 94-ാം നമ്പർ അങ്കണവാടിക്ക് നിർമ്മിച്ച പുതിയ കെട്ടിടം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുകുമാരി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ദീപു പടകത്തിൽ, നിഷ സോജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വിനു, പ്രസന്നകുമാരി, അജിത ദേവരാജൻ, ലീലാമ്മ ഡാനിയേൽ, ദീപ രാജൻ, പ്രവീൺ, ബിന്ദു പ്രദീപ്, ബിനി സുനിൽ, കീർത്തി വിപിൻ, സി.ഡി.പി.ഒ കെ.പി ലത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീന ഗോപൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |