തൃശൂർ: ലോകരാജ്യങ്ങൾ വരെ ഗാന്ധിജിയെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി കാണുമ്പോൾ അദ്ദേഹത്തിന്റെ ജന്മനാട് മാത്രം അത് തിരിച്ചറിയാത്തത് പ്രതിഷേധാർഹമാണെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. മഹാത്മ ഗാന്ധിയുടെ 156ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡി.സി.സി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. നേതാക്കളായ എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത്, ഐ.പി.പോൾ, ഡോ. നിജി ജസ്റ്റിൻ, കെ.എച്ച്.ഉസ്മാൻ ഖാൻ, അഡ്വ. സിജോ കടവിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |