കൊല്ലം: 117 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മദ്ധ്യവയസ്കൻ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. പട്ടത്താനം ഓറിയന്റ് നഗർ 33 ജിയിൽ ആശാൻ പറമ്പിൽ വീട്ടിൽ ഡാനി ജേക്കബാണ് (51) അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 9 ഓടെ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗോവയിൽ നിന്ന് വാങ്ങി കൊല്ലത്ത് വിൽപ്പനക്കായി കൊണ്ടുവന്ന 750 എം.എൽ അളവിലുള്ള 118 കുപ്പി മദ്യവും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. 118 കുപ്പി മദ്യം ഗോവ സംസ്ഥാനത്ത് മാത്രം വിൽക്കാൻ അനുമതിയുള്ളതാണ്. ഇത് കൂടാതെ ബിവറേജസ് കോർപ്പറേഷൻ വഴി വിതരണം ചെയ്യുന്ന വിവിധ പേരുകളിലുള്ള 500 എം.എൽ അളവിലുള്ള 51 കുപ്പി മദ്യവും ഒരു ലിറ്റർ അളവിലുള്ള മൂന്നു കുപ്പി മദ്യവുമാണ് പിടികൂടിയത്. ഗോവയിൽ നിന്നും കൊല്ലത്ത് മദ്യം എത്തിക്കുന്നതായി നേരത്തെ തന്നെ കൊല്ലം സിറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസം ബിവറേജസ് ഔട്ട്ലെറ്റുകൾ അവധിയായതിനാൽ നേരത്തെ തന്നെ മദ്യം ശേഖരിച്ച് പ്രതി സൂക്ഷിക്കുകയായിരുന്നു. ഗോവയിൽ നിന്ന് മദ്യം എത്തിച്ചയാളെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈസ്റ്റ് സി.ഐക്ക് പുറമേ ജൂനിയർ എസ്.ഐ ആശ്നി, സി.പി.ഒമാരായ അജയകുമാർ, രാഹുൽ, അഖിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |