ബേപ്പൂർ: ഗാസയിൽ പിഞ്ചു കുഞ്ഞുങ്ങളെയടക്കം വംശഹത്യ ചെയ്യുന്ന ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബേപ്പൂർ നിയോജക മണ്ഡലം കമ്മറ്റി ഗാന്ധിജയന്തി ദിനത്തിൽ അരീക്കാട് അങ്ങാടിയിൽ മാനിഷാദ " സദസ് നടത്തി. പാലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു. എഴുത്തുകാരൻ പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി അഡ്വ. സൂഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ഫറോക്ക് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. തസ്‌വീർ ഹസൻ, ഡി.സി.സി ജന:സെക്രട്ടറിമാരായ കെ.എ. ഗംഗേഷ്, സുരേഷ് കീച്ചമ്പ്ര, വി. മുഹമ്മദ് ഹസൻ, എം.പി. ജനാർദ്ദനൻ, ഡി.സി.സി. എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ടി.കെ. അബ്ദുൾ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |