മുതലമട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156ാമത് ജന്മദിനത്തിൽ മുതലമട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലമട കോൺഗ്രസ് ഭവനിൽ വച്ച് പുഷ്പാർച്ചന നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ബിജോയ് അദ്ധ്യക്ഷത വഹിച്ചു. നെന്മാറ നിയോജക മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് കെ.ശിവദാസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വി.എസ്.അയ്യൂബ് ഖാൻ, സെൻതിൽ കുമാർ, മുരളീധരൻ, കണ്ണൻ, യൂത്ത് കോൺഗ്രസ് ഭാരവാഹി വിഷ്ണുദാസ്, പ്രഭാകരൻ, വേലു, എസ്.അമാനുള്ള, നാസർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |