ചേർത്തല:എസ്.എൽ. പുരം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ മുൻ പ്രസിഡന്റും ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയുടെ വർക്കിംഗ് ചെയർമാനും മുൻ പി.എസ്.സി അംഗവുമായിരുന്ന ദേവദത്ത് ജി.പുറക്കാടിന്റെ പത്താം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.സമ്മേളനത്തിൽ മുൻ എം.പി. വി.എം.സുധീരൻ അനുസ്മരണ പ്രഭാഷണം നടത്തി.ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എസ്.മനു,ട്രഷറർ പി.ശശി,മുൻ ജനറൽ സെക്രട്ടറി കെ.ജി.ജഗദീശൻ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എസ്. ഉഷ, ജി. ജയതിലകൻ,ജാക്സൺ ആറാട്ടുകുളം,മേബിൾ ജോൺകുട്ടി,രാജു പള്ളിപ്പറമ്പിൽ,വിജയകുമാർ,ജോസഫ് മാരാരിക്കുളം,ഉത്തമ കുറുപ്പ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |