കോട്ടമുകൾ: അടൂർ കോട്ടമുകൾ ജംഗ്ഷനിൽ തെരുവുനായ ശല്യം രൂക്ഷം .ടി ബി ജംഗ്ഷൻ മുതൽ കോട്ടമുകൾ ജംഗ്ഷൻ വരെയുള്ള ഭാഗം തെരുവുനായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. റോഡിലൂടെ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. ഏതു സമയവും വാഹനത്തിരക്കുള്ള കെ പി റോഡ് കടന്നു പോകുന്ന ജംഗ്ഷനിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങി വിഹരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. അതിവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലൂടെ നായ്ക്കൾ അപ്രതീക്ഷിതമായി റോഡ് മുറിച്ചു കടക്കുമ്പോൾ അപകട സാദ്ധ്യതയേറുകയാണ്. ധാരാളം വാഹന വർക്ക് ഷോപ്പുകളും എൽ ഐ സി ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഈ സ്ഥലത്ത് ഇപ്പോൾ നായ ശല്യം കാരണം ജനം ഭീതിയിലാണ്.റോഡിന്റെ നടുക്ക് കുഴിയുള്ള ഭാഗം ഉള്ളിടത്താണ് നായ്ക്കൾ പലപ്പോഴും വാഹനങ്ങളുടെ മുന്നിൽ ചാടുന്നത്. ഇതുമൂലം പെട്ടെന്ന് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനങ്ങൾ കുഴിയിൽ ചാടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അതിരാവിലെ ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പോകുന്ന പ്രദേശവാസികൾക്കും നായ ശല്യം കാരണം വളരെ ബുദ്ധിമുട്ടാണ്. റോഡിലൂടെ പോകുമ്പോൾ നായ്ക്കൾ ചാടി വന്ന് ഉപദ്രവിക്കാൻ ശ്രമിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.അധികൃതർ അടിയന്തരമായി ഇടപ്പെട്ട് തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |