കുറ്റ്യാടി : ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ് കായക്കൊടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതി സംഗമവും പാലസ്തീൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ പി ബിജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗം കോരംങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സന്ധ്യ കരണ്ടോട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.രവീന്ദ്രൻ ,ആർ സജീവൻ, കെ. പി പത്മനാഭൻ, ഷമീന കെ.കെ, വിജേഷ് വി യു, സി സി അമ്മദ്, ശ്രീധരൻ എൻ കെ വത്സരാജൻ വി കെ ബഷീർ എ.കെ മുഹമ്മദ് സാലിഹ് എന്നിവർ പ്രസംഗിച്ചു. എം പി മൊയ്തു സ്വാഗതവും പ്രകാശൻ ചേറ്റുപൊയിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |