കുട്ടനാട്: മാമ്പുഴക്കരി നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം വാർഡ് അംഗം കെ.റോഷ്ന .ഉദ്ഘാടനം ചെയ്തു. നാട്ടുകൂട്ടം പ്രസിഡന്റ് സൈനോ തോമസ് അദ്ധ്യക്ഷനായി. പൊതുപ്രവർത്തകൻ നൈനാൻ തോമസ് മുളപ്പാംമഠം മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ പടിഞ്ഞാറേക്കളം, ഡെന്നീസ് ജോസഫ്, സിബിച്ചൻ നെടുകളം , സുനിൽ ഏഴര തുടങ്ങിയവർ പ്രസംഗിച്ചു. ടോമിച്ചൻ മാന്നാറൻചിറ, വാസുദേവൻ, രാജു പൊക്കശ്ശേരി, ബിനോയ് കൊച്ചുപനിക്കി, മനോജ് കുഞ്ഞ് മുളപ്പാംമഠം , അജേഷ് ഇളവശേരി, ലിറ്റോ മാന്നാറൻചിറ, മോഹനൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |