ചാരുംമൂട് : നൂറനാട് പണയിൽ ദേവീക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോത്സവം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ദേവീചൈതന്യ പുരസ്കാര വിതരണവും എം.പി നിർവ്വഹിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആർ.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകർത്താവുമായ എ.പി.അഹമ്മദ് മുഖ്യാതിഥിയായി. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ജി.സുരേഷ് കുമാർ, കര കമ്മിറ്റി ഭാരവാഹികളായ അനിൽ നൂറനാട്, അനന്തൻപിള്ള, ശ്രീനി പണയിൽ, അഡ്വ. മുരളി പനയ്ക്കൽ, ജി.രാജൻ പിള്ള, ക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് ബി.മുരളീധരൻപിള്ള, ജോയിന്റ് സെക്രട്ടറി നൂറനാട് വിജയൻപിള്ള , ഖജാൻജി ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |