പന്തളം: ശബരിമലയിൽ ദ്വാരപാലക വിഗ്രഹത്തിൽ 1998 ൽ വിജയ് മല്യ വഴിപാടായി സമർപ്പിച്ച സ്വർണപ്പാളികൾ 2019 ൽ സ്വർണം അല്ലാതായത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം ആവശ്യപ്പെട്ടു. സ്പോൺസർമാരായി വരുന്നവർക്ക് ആ ജോലി ചെയ്യാനുള്ള കഴിവും സാമ്പത്തികവും ഉണ്ടോ എന്ന് അന്വേഷിക്കണം. പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങൾ 2019 ൽ ഉണ്ടായില്ല . ഇക്കാര്യങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്താൽ സത്യാവസ്ഥ അറിയാൻ സാധിക്കുമെന്ന് നിർവാഹകസംഘം സെക്രട്ടറി എം .ആർ .സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |