തൃശൂർ: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി മൂന്നു മാസത്തെ 'അൻപ്' ഇന്റൻസീവ് കാമ്പയിന്റെ ഭാഗമായി മൂന്ന് റെസ്‌പൈറ്റ് ഹോമുകൾ ഒരുക്കും. ഭിന്നശേഷി സ്വയംസഹായ സംഘങ്ങൾ ആരംഭിച്ച് ഉത്പാദനവും വിപണിയും ഒരുക്കാനും പദ്ധതിയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ആധുനിക സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുകയാണ് 'അൻപ്'. സാമൂഹിക നീതി വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാറിൽ 'അൻപ്' പദ്ധതി ലോഗോ ഡോ. പി.ഭാനുമതി, അനന്യ ബിജേഷ്, പൂജ രമേശ്, ആൻ മൂക്കൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. 'അൻപ്' കാമ്പയിന്റെ ഭാഗമായി ഗാനരചയിതാവ് റഫീഖ് അഹമ്മദ് രചിച്ച 'എന്റെ പൂമ്പാറ്റേ' എന്ന ഗാനവും പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |