തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും ചേർന്ന് നടപ്പിലാക്കുന്ന സ്റ്റാർസ് പ്രീ പ്രൈമറി പദ്ധതി 'വർണക്കൂടാരം' ഗവ. മോഡൽ നഴ്‌സറി സ്‌കൂളിൽ കളി ഉപകരണങ്ങളുടെ ഉദ്ഘാടനം മേയർ എം.കെ.വർഗീസും പി.ബാലചന്ദ്രൻ എം.എൽ.എയും ചേർന്ന് നിർവഹിച്ചു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ അദ്ധ്യക്ഷനായി. വർണക്കൂടാരം ശിൽപ്പി കെ.എസ്.സുരേഷിനെ ഉപഹാരം നൽകി ആദരിച്ചു. ഡി.പി.ഒ എൻ.കെ.രമേഷ് പദ്ധതി വിശദീകരിച്ചു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ ഭദ്രദീപം തെളിച്ചു. എൽ.പി സ്‌കൂൾ പ്രധാന അദ്ധ്യാപിക ഷാന്റി ജോസ്, സ്‌കൂൾ ഇൻചാർജ് വി.രേഷ്മ രാമകൃഷ്ണൻ, കൗൺസിലർ റെജി ജോയ്, സി.പി.ജെയ്‌സൺ, കെ.ആർ.സ്മിത, എം.എ.അനിത, കെ.പി.ബിന്ദു, ശീതൾ ഡേവീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |