തൃശൂർ: കേരള സ്‌പോർട്ട്‌സ് കൗൺസിലിന്റെ സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ഒ.ജെ.ശ്രീരുദ്രയ്ക്ക് കിരീടം. എം.നിധി ശ്രീവത്സൻ, സി.എസ്.ദിൻഷ, സി.പി.അനഖ പ്രകാശ്, എം.എൽ.അനാമിക, എസ്.ആർദ്ര ആനന്ദ് എന്നിവർ രണ്ട് മുതൽ ആറ് വരെയുള്ള സ്ഥാനത്തെത്തി. ആദ്യ നാല് സ്ഥാനക്കാർ ഈ മാസം 26ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന വനിതാ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചെസ് തൃശൂർ രക്ഷാധികാരി അജിത് കുമാർ രാജ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ വനിതാ താരം കെ.എസ്. പ്രീത അദ്ധ്യക്ഷയായി. ഹരീഷ് മേനോൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |