കണ്ണൂർ: കേരള സർവകലാശാല മുൻ പി.വി.സി ഡോ.പി.പി.അജയകുമാറിനെ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ കണ്ണൂർ സർവ്വകലാശാല പ്രതിനിധിയായി തിരഞ്ഞെടുത്തു. മുൻമന്ത്രിയും സെനറ്റ് അംഗവുമായ കെ.കെ. ശൈലജയാണ് നിർദ്ദേശിച്ചത്. യു.ഡി.എഫ് അംഗങ്ങൾ കേരള സർവകലാശാല മുൻ ബയോ ഇൻഫൊമാറ്റിക്സ് പ്രൊഫസർ ഡോ.അച്യുത് ശങ്കറിന്റെ പേരാണ് നിർദ്ദേശിച്ചത്. തുടർന്ന്, കൂടുതൽ വോട്ട് ലഭിച്ച അജയകുമാറിനെ വി.സി നിർണയസമിതി പ്രതിനിധിയായി തിരഞ്ഞെടുക്കുകയായിരുന്നു.
കേരള സർവകലാശാല സ്പെഷ്യൽ സെനറ്റിൽ ബഹളം
തിരുവനന്തപുരം: വിവിധ ബിരുദങ്ങൾ അംഗീകരിക്കാൻ ഇന്നലെ ചേർന്ന കേരള സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗത്തിൽ ബഹളം. വിദേശ വിദ്യാർത്ഥികളുടെ ബിരുദം നൽകുന്നതായിരുന്നു യോഗത്തിന്റെ ഏക അജൻഡ. വിസ കാലാവധി കഴിയാറായ ഇവർ സ്വദേശത്തേക്ക് മടങ്ങും മുൻപ് ബിരുദം നൽകാനാണ് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സെനറ്റ് യോഗം അടിയന്തരമായി വിളിച്ചത്. ഇവർക്കെല്ലാം ബിരുദം നൽകാൻ യോഗം തീരുമാനിച്ചു. അതിനിടെ റഗുലർ സെനറ്റ് യോഗം വിളിച്ചുചേർക്കുന്നത് വി.സി മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സെനറ്റ് അംഗങ്ങൾ ബാനർ ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു. സിൻഡിക്കേറ്റിലെ ഒരു സി.പി.എം അംഗം സിൻഡിക്കേറ്റിന്റെ സ്ഥിരം സമിതി യോഗത്തിൽ അധിക്ഷേപിച്ചു സംസാരിച്ചെന്ന പരാതി ബി.ജെ.പി അംഗം ഉന്നയിച്ചെങ്കിലും ചർച്ചയ്ക്കെടുത്തില്ല. സ്പെഷ്യൽ സെനറ്ര് യോഗത്തിൽ മറ്റ് വിഷയങ്ങൾ ചർച്ചയ്ക്കെടുക്കാനാവില്ലെന്ന് വി.സി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |