നാദാപുരം: തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിച്ച പ്രവൃത്തികൾ നടപ്പിലാക്കുന്നതിലെ വിവേചനത്തിനെതിരെ എൽ.ഡി.എഫ്. ജനപ്രതിനിധികൾ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി പ്രതിഷേധിച്ചു. പ്രതിഷേധം നീണ്ടതോടെ പഞ്ചായത്ത് സെക്രട്ടറി എം.പി. റജുലാൽ സമരക്കാരുമായി ചർച്ച നടത്തി. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിലുറപ്പ് വിഭാഗത്തിനോട് നിർദ്ദേശം നൽകി. ഇതേ തുടർന്നാണ് പഞ്ചായത്ത് അംഗങ്ങൾ സമരം അവസാനിപ്പിച്ചത്. രാഷ്ട്രീയ മാനദണ്ഡങ്ങൾ വെച്ചാണ് യു.ഡി.എഫ്. ഭരിക്കുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളിൽ വികസന പ്രവർത്തനം അട്ടിമറിക്കുന്നതെന്ന് എൽ.ഡി.എഫ്. പഞ്ചായത്തംഗങ്ങൾ പറഞ്ഞു. പിന്തുണയുമായി എൽ.ഡി.എഫ്. നേതാക്കളും സമരവേദിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |