കാഞ്ഞങ്ങാട്: അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് ആൻഡ് സൈന്യ മാതൃ ശക്തി കാസർകോട് ജില്ലാ സമ്മേളനവും കുടുംബസംഗമവും തോയമ്മൽ കെ.ജി.എം.ഒ.എ കോൺഫറൻസ് ഹാളിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ ഉദ്ഘാടനം ചെയ്തു. പത്മനാഭൻ ആചാരി പതാക ഉയർത്തി. രാജീവൻ പാലോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. പി.ആർ രാജൻ സംഘടനാ കാര്യങ്ങളും തമ്പാൻ വരവ്ചിലവ് കണക്കും അവതരിപ്പിച്ചു. കൗൺസിലർ എം. ബൽരാജ്, ടി. ദിനേശൻ എന്നിവർ സംസാരിച്ചു. കെ.പി രാജൻ സ്വാഗതവും കെ.കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഭാരവാഹികളായി രാജീവൻ പാലോട്ടിൽ (പ്രസിഡന്റ്), കെ.പി രാജൻ (ജനറൽ സെക്രട്ടറി), തമ്പാൻ മേലത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |