കൊല്ലം: 14ന് കൊല്ലത്ത് നടത്തുന്ന കാഷ്യു കോൺക്ലേവ് തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനും ജനങ്ങളെ വിഡ്ഢികളാക്കാനുള്ളതാണെന്നും യു.ടി.യു.സി ദേശീയ പ്രസിഡന്റും കശുഅണ്ടി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ എ.എ.അസീസ്. എൽ.ഡി.എഫ് അധികാരത്തിൽ വന്ന് ഒൻപത് വർഷമായിട്ടും സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 800 പരം ഫാക്ടറികളിൽ പത്ത് ഫാക്ടറികളെങ്കിലും തുറപ്പിക്കാനോ ഏറ്റെടുക്കാനോ കഴിഞ്ഞിട്ടില്ല. മിനിമം കൂലി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 35% ശതമാനം വർദ്ധിപ്പിച്ചിരുന്നത് 23% ആയി കുറച്ചു. ബോണസ് 22% ആയിരുന്നത് 20% ആയി. ഓണത്തിന് 2250 രൂപ മാത്രമാണ് നൽകിയത്. തൊഴിലാളികളെ വീണ്ടും വഞ്ചിക്കാനാണ് കോൺ ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 14ന് ചിന്നക്കടയിൽ തൊഴിലാളി സംഗമവും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |