ബംഗളൂരു: കന്നട എഴുത്തുകാരനും പ്രത്യയശാസ്ത്ര ചിന്തകനുമായിരുന്ന ഡോ. മൊഗള്ളി ഗണേശ് (62) അന്തരിച്ചു.
1963 ജൂലായ് ഒന്നിന് ചന്നപട്ടണ താലൂക്കിലെ സാന്റെ മോഗെനഹള്ളിയിൽ ജനിച്ച ഡോ. മൊഗള്ളി ഗണേശ്, മൈസൂരു സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പനാടോടി പഠനത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് ഹംപി കന്നഡ സർവകലാശാലയിൽ പ്രഫസറായി സേവനമനുഷ്ഠിച്ചു.
'സൂര്യനെ മറയ്ക്കാൻ കഴിയുമോ', ബുഗുരി, ഭൂമി, ദേവര ദാരി, തൊട്ടിലു, കഥന പ്രഭാസന, സൊല്ലു തുടങ്ങിയവ ശ്രദ്ധേയമായ കൃതികൾ. മറ്റ് ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാസ്തി കഥ അവാർഡ്, ഡോ. ബേസാഗരഹള്ളി രാമണ്ണ അവാർഡ്, കർണാടക അക്കാദമി അവാർഡ് എന്നിവയുൾപ്പെടെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |