വടകര: മദ്റസാ മാനേജ്മെന്റ് അസോസിയേഷൻ വടകര മേഖല കമ്മിറ്റി ഓർക്കാട്ടേരി ടൗണിൽ പാലസ്തീൻ ഐക്യദാർർഢ്യ റാലി നടത്തി. ഒ.പി. കെ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ സമാപിച്ചു. പുന്നക്കൽ അഹമദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഹൈദ്രോസ് തുറാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ആബിദ് ഹുദവി തച്ചണ്ണ മുഖ്യപ്രഭാഷണം നടത്തി. ഡോ.അബ്ദുൽ ലത്തീഫ് നദ് വി, പി.കെ മജീദ് ഹാജി, നൊച്ചാട് കുഞ്ഞബ്ദുല്ല, ടി.കെ അബ്ദുല്ല മാക്കൂൽ,എ.പി മഹമൂദ് ഹാജി, എൻ.പി അബ്ദുല്ല ഹാജി, വരയാലിൽ മൊയ്തു ഹാജി, ഇസ്മായിൽ ഹാജി എടച്ചേരി, അഡ്വ. ഇല്യാസ്, എം.പി അബ്ദുൽ ജബ്ബാർ മൗലവി, വി.പി അഷ്റഫ് ഒഞ്ചിയം, ഹാരിസ് മുക്കാളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |