മുതലമട: ജി.എച്ച്.എസ്.എസ് മുതലമടയിലെ കലോത്സവം 'ചിലമ്പൊലി'ക്ക് തിരശീല ഉയർന്നു. പഴയന്നൂർ സ്‌കൂളിലെ സംസ്‌കൃതം അദ്ധ്യാപികയും സോപാന സംഗീതം കലാകാരിയുമായ ഡോ. സിന്ധു കെ.കുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാബു ഷെയ്ഖ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ.എ.ജാഫർ സാദിഖ്, പ്രധാനാദ്ധ്യാപിക എൻ.പത്മ, പി.ടി.എ അംഗങ്ങളായ ഷീജ, രാജേഷ്, കലോത്സവം കൺവീനർ സി.പുഷ്പലത എന്നിവർ സംസാരിച്ചു. സിന്ധു കെ.കുമാർ സോപാന സംഗീതം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |