മാള: മെറ്റ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് സംഘടിപ്പിച്ച 'എഡ്യൂക്കേറ്റേഴ്‌സ് മീറ്റ് 2025'ൽ സി.ബി.എസ്.ഇ സ്‌കൂൾ പ്രിൻസിപ്പൽമാരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്തു. മെറ്റ്‌സ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കലിനെ
സണ്ണി പുന്നേലിപ്പറമ്പും ഡോ. സലിൽ ഹസനും ചേർന്ന് ആദരിച്ചു. അറിവ് പകർന്നു നൽകുക മാത്രമല്ല, സ്വപ്നങ്ങൾക്ക് ചിറകുകൾ കൊടുക്കുകയാണ് മെറ്റ്‌സിന്റെ ലക്ഷ്യമെന്ന് ഡോ. ഷാജു ആന്റണി പറഞ്ഞു. ഡോ. എ.സുരേന്ദ്രൻ 'ഡിസ്‌കവർ മെറ്റ്‌സ്' അവതരിപ്പിച്ചു. സി.ഇ.ഒ ഡോ. ജോർജ് കോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പങ്കെടുത്ത പ്രിൻസിപ്പൽമാർക്ക് ചെയർമാൻ ഉപഹാരങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |