ചേർത്തല:റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ ) ചേർത്തല താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.70 വയസ് കഴിഞ്ഞ വ്യാപാരികളെ ആനുകൂല്യം നൽകാതെ പിരിച്ചു വിടുന്നത് പുന:പരിശോധിക്കുക, ക്ഷേമനിധിയുടെ പ്രവത്തനം കാര്യക്ഷമമാക്കുക,ഗുണനിലവാരമുള്ള ഭക്ഷധാന്യങ്ങൾ വിതരണത്തിന് എത്തിക്കുക, വേതന പരിഷ്‌ക്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കൽ സത്താർ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ഇ.വി.തിലകൻ അദ്ധ്യക്ഷത വഹിച്ചു.ആർ.രാജുമോൻ,എൻ.രാജീവ്,ജയചന്ദ്രൻ,വി.രാഹുലേയൻ,അജി കടക്കരപ്പള്ളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |