തിരുവനന്തപുരം: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം താലൂക്ക് സ്‌പെഷ്യൽ കൺവെൻഷൻ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കെ.സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്തു. പൊലീസ് ട്രെയിനിംഗ് കോളേജ് ഹാളിലെ യോഗത്തിൽ താലൂക്ക് പ്രസിഡന്റ് വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പൊലീസ് സൂപ്രണ്ട് എ.ജെ.തോമസ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി കെ.രാജൻ റിപ്പോർട്ടിംഗ് നടത്തി. നിർവാഹക സമിതി അംഗം വി.ബാബുരാജ്,ജില്ലാ ഭാരവാഹികളായ ടി.അനിൽ തമ്പി,എം.ജെ.ജോർജ്,കെ.കുമാരപിള്ള,കെ.അഞ്ജനാദേവി,പി.പ്രബല്യൻ,കെ.ജയകുമാരപിള്ള തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി സി.ശ്രീകുമാർ റിപ്പോർട്ടും ട്രഷറർ പൂഴിക്കുന്ന് ജയകുമാർ കണക്കും എം.ഷാജഹാൻ പ്രമേയങ്ങളും അവതരിപ്പിച്ചു. മാധവൻകുട്ടി നായർ സ്വാഗതവും കെ.ആർ.തുളസിധരൻ നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |