കൊല്ലം: അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് തല പ്രസംഗ - പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൊല്ലം സർക്കിൾ തല മത്സരങ്ങൾ 11ന് രാവിലെ 10ന് സഹകരണ യൂണിയൻ ഓഫീസിലാണ് (അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ്) നടക്കുക. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് സ്കൂൾതലത്തിൽ ഉൾപ്പെടുക. പ്ലസ് വൺ, പ്ലസ് ടു, സഹകരണ പാരലൽ കോളേജ്, മറ്റ് റഗുലർ ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ഉൾപ്പെടുന്നതാണ് കോളജ് തലം. 30ന് വൈകിട്ട് അഞ്ചിനകം 9446085393, 9605494773 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |