കൊല്ലം: ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം പൊരീക്കിലിൽ ഇടവട്ടം ജയന്തി നഗറിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥാണ് (35) മരിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ ഒളിവിലാണ്. ഇരുവരും കഞ്ചാവ് വിൽപന സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് പറയുന്നത്.
ജയന്തി നഗറിൽ ജോസിന്റെ വീടിന് മുന്നിലായിരുന്നു ഏറ്റുമുട്ടൽ. അലർച്ച കേട്ടെത്തിയവരാണ് അവശനിലയിൽ കിടക്കുന്ന ഗോകുലിനെ കണ്ടത്. 'എനിക്ക് വയ്യ എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം' എന്ന് ഗോകുൽ നാട്ടുകാരോട് ആവശ്യപ്പെട്ടു. അരുണും കൂടിചേർന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് അരുൺ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |