കോട്ടയം: വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്തി തടയുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'ലക്ഷ്യ 2025' സ്‌കൂളുകളിൽ നടപ്പാക്കും. എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക.
ലഹരി വിരുദ്ധപ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന 81 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. കഴിഞ്ഞ വർഷം ആരംഭിച്ച വന്ദനം പദ്ധതിയുടെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിൻ ഒക്ടോബർ പകുതിയോടെ ആരംഭിച്ച് 2026 ഫെബ്രുവരിയിൽ അവസാനിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പോസ്റ്ററുകളും വീഡിയോകളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ലഹരി വിരുദ്ധപ്രചാരണം പരിപാടിയുടെ ഭാഗമായി നടത്തും. ബോധവത്കരണ ക്ലാസും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |