പെരിന്തൽമണ്ണ: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കീഴാറ്റൂർ വടക്കുംതലയിലെ 22 കാരിക്കുള്ള ചികിത്സാ ധന സമാഹരണത്തിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. പൂന്താനം സ്മാരക ഗ്രന്ഥാലയ ഓഡിറ്റോറിയത്തിൽ നടന്ന യോഗം കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് പട്ടിക്കാട് അദ്ധ്യക്ഷനായി.
പഞ്ചായത്ത് അംഗം ചന്ദ്രൻ ചുള്ളി, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, പി നാരായണനുണ്ണി, അനിൽ പരിയാരത്ത്, ഹംസ പാറമ്മൽ, എ. സജീവ് കുമാർ, പി.ആർ. രശ്മിൽ നാഥ്, അനിൽ ആമ്പിൻകാട്ടിൽ, ബാബു ഏരുകുന്നത്ത്, കെ.ടി സജീവ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |