അമ്പലപ്പുഴ: ആകാശ ഗവേഷക വിദ്യാർത്ഥിയായ പുന്നപ്ര സ്വദേശി അഭിറാം രഞ്ജിത്തിനെ അനുമോദിച്ചു. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന പരിപാടി ശാസ്ത്രവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് വി.എസ്.ജാക്സൻ, ആർ.ശെൽവരാജൻ, അബ്ദുൽ മജീദ് കാളുതറ, രഞ്ജിത്ത് കുളത്തിൽവെളി, ശ്രീജാ സന്തോഷ്, തോമസ് കൊല്ലംപൂത്തറ,കണ്ണൻ ചേക്കാത്തറ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |