തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കിലുൾപ്പെട്ട 27 അതിദരിദ്രർക്ക് മൂന്ന് സെന്റ് വീതം ഭൂമി അനുവദിച്ച് ജില്ലാകളക്ടർ ഉത്തരവായി. അഴൂർ വില്ലേജിൽ ശാസ്തവട്ടം ക്ളേ ഫാക്ടറി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് 6.48 ഹെക്ടർ ഭൂമിയാണ് ഇതിന് കണ്ടെത്തി സർക്കാർ തരിശ് എന്ന് തരംമാറ്റി പട്ടയം അനുവദിക്കാൻ തീരുമാനിച്ചത്. അഴൂർ വില്ലേജിൽ ബ്ളോക്ക് നമ്പർ 14ൽ റീസർവേ നമ്പർ 431/1ൽ ഉൾപ്പെട്ട സ്ഥലം ജില്ലാ കളക്ടറുടെയും ലാൻഡ് റവന്യൂ കമ്മീഷണറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |