ആറ്റിങ്ങൽ: ഇനി നാടകം കാണാൻ എങ്ങനെപോകുമെന്ന് ചിന്തിക്കേണ്ട. നാട്ടിലെ നാനാഭാഗത്തുള്ള നാടകപ്രേമികൾക്ക് നാടകം കാണാനുള്ള യാത്രാ സൗകര്യമൊരുക്കുകയാണ് ഒരു നൂറ്റാണ്ട് നാടക പാരമ്പര്യമുള്ള കടയ്ക്കാവൂർ എസ്.എസ് നടനസഭ. ദൂരെസ്ഥലങ്ങളിൽപോയി നാടകം കാണാനുള്ള അസൗകര്യം കണക്കിലെടുത്താണ് നാടകവണ്ടിക്ക് രൂപം നൽകിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന നാടകങ്ങൾ കാണാൻ ആഗ്രഹമുള്ളവർക്ക് നടനസഭയെ അറിയിച്ചാൽ അവിടേക്കുള്ള യാത്രയ്ക്ക് വാഹനം വിട്ടുനൽകും. ചുരുക്കത്തിൽ ഒരു നാടക ഉല്ലാസയാത്രയാണിത്. മടക്കയാത്രയിൽ കണ്ട നാടകത്തെക്കുറിച്ച് സംവാദവും നടത്താം. ആദ്യ യാത്ര 21ന് പാരിപ്പള്ളിയിൽ നടക്കുന്ന വിക്ടറി ആർട്സ് ആൻഡ് സ്പോട്ട്സ് ക്ലബ് എന്ന നാടകം കാണാനാണ്. വിവരങ്ങൾക്ക്: ഷിബു കടയ്ക്കാവൂർ:- 9539396458, കടയ്ക്കാവൂർ അജയബോസ്:- 9605732141.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |