ചാത്തൻകോട്ട് നട: കാവിലുംപാറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും കാവിലുംപാറ ഗ്രാമപഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തോടെ പൂർത്തിയായ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കാവിലുംപാറ പ ഞ്ചായത്ത് പ്രസിഡന്റ് പിജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനിൽ കുമാർ പരപ്പുമ്മൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാലി സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീതാ രാജൻ, എ ആർ വിജയൻ, തോമസ് കടത്തലകുന്നേൽ, നാണു വട്ടക്കാട്, അജിത്ത്പാറമാക്കൽ ,പ്രസാദ് പുളിക്കൽ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതിയിലൂടെ 30 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |