കോഴിക്കോട്: ആത്മനിർഭർ ഭാരത് സങ്കൽപ്പ അഭിയാൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാല ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ സ്വദേശി ഉത്പന്നങ്ങൾ ജീവിതത്തിൽ സ്വീകരിക്കണമെന്നും വിദേശ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ കോൺഗ്രസിന്റെ കഴിഞ്ഞ അറുപത് വർഷക്കാലത്തെ ഭരണത്തിൽ ഗാന്ധിജിയുടെ ആഹ്വാനം ഒന്നും പോലും നടപ്പിൽ വരുത്താൻ അവർ തയ്യാറായിട്ടില്ല രഞ്ജിത്ത് കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ. പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.കെ സുപ്രിയ, ശശിധരൻ നാരങ്ങയിൽ, കെ.സി വത്സരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |