മാഹി: ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിന്റെയും മാഹി എ.വി.എസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരമുള്ളപറമ്പ് ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.വി.എസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് ടി.പി ബാലൻ, എ.വി ശ്രീധരന്റെ ഛായാചിത്രത്തിൽ ഹാരാർപ്പണം നടത്തി. ആയുർവേദകോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ശിവരാമകൃഷ്ണൻ, ക്ഷേത്ര സെക്രട്ടറി പി.കെ സതീഷ് കുമാർ, ക്ഷേത്ര വായനശാല പ്രസിഡന്റ് സി.വി രാജൻ പെരിങ്ങാടി, ഡോക്ടർ ജലാലുദ്ധീൻ, ട്രസ്റ്റ് അംഗങ്ങളായ പി.പി വിനോദൻ, പൊത്തങ്ങാട്ട് രാഘവൻ സംസാരിച്ചു. ട്രസ്റ്റ് ജനറൽ കൺവീനർ എം. ശ്രീജയൻ സ്വാഗതവും കെ. സുരേഷ് നന്ദിയും പറഞ്ഞു. വി.സി.വി ജയറാം, എ.വി ശശിധരൻ, ജിജേഷ് കുമാർ ചാമേരി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |