തിരുവനന്തപുരം:സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും, അർബൻ ബാങ്കുകൾക്കും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു. കൂടാതെ കേരള ബാങ്കിന്റെ മികച്ച റീജിയണൽ ഓഫീസ്, ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ, ശാഖകൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മിനിസ്റ്റേഴ്സ് ട്രോഫിയും നൽകി.
കേരള ബാങ്കിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ,ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി.രവീന്ദ്രൻ,ബാങ്ക് ഡയറക്ടർ അഡ്വ: എസ്.ഷാജഹാൻ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി. എം. ചാക്കോ എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കോഓപ്പറേറ്റീവ് സർവ്വീസ് സഹകരണ ബാങ്കിനെയാണ് സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച സംഘമായി തിരഞ്ഞെടുത്തത്. 1ലക്ഷംരൂപയും ഫലകവുമാണ് അവാർഡ്.
രണ്ടാംസ്ഥാനമായ 75,001/ രൂപയും ഫലകവും ലഭിച്ചത് കണ്ണൂർ, കതിരൂർ സർവ്വീസ് സഹകരണ ബാങ്കിനാണ്.
മൂന്നാം സ്ഥാനത്തിന് അർഹത നേടിയത് കോഴിക്കോട് ബേപ്പൂർ സർവ്വീസ് സഹകരണ ബാങ്കാണ് (50,001/ രൂപയും ഫലകവും).മികച്ച നെൽകർഷകനായി പാലക്കാട് കരിംകുളത്തെ മുഹമ്മദ് റാഫി,ക്ഷീര കർഷകയായി വയനാട് കണ്ണാടിക്കരയിലെ ജിഷാ ജോസഫ്,പച്ചക്കറി കർഷകനായി ആലപ്പുഴ കഞ്ഞിക്കുഴിയിലെ കെ.പി. ശുഭകേശൻ,തോട്ടവിള കർഷകനായി ഇടുക്കി അടിമാലിയിലെ ഗോപി. സി. എം,മത്സ്യ കർഷകനായി വയനാട് കാര്യംമ്പാടിയിലെ എൽദോ,
സമ്മിശ്ര കർഷകയായി കോട്ടയം കുര്യനാട്ടെ രശ്മി മാത്യു,
എന്നിവർക്കാണ് അവാർഡ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |