തിരുവല്ല : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അദ്ധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി എംപ്ലോയ്മെന്റ് വകുപ്പിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ്' എക്സ്ചേഞ്ചിൽ ക്യാമ്പ് രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഡിസബിലിറ്റി സർട്ടിഫിക്കറ്റും (UDID CARD). ഇലക്ഷൻ ഐ.ഡി എന്നിവയുമായി അന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0468 2222745, 0469 2600843.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |