പരിപാലിക്കുന്നത്
250ൽ അധികം
ഓച്ചിറ: ഔഷധച്ചെടികളുടെ കലവറയാണ് ഓച്ചിറ ക്ളാപ്പന മണ്ണാന്റയ്യത്ത് എ.നസീറിന്റെ പുരയിടം. ഒന്നും രണ്ടുമല്ല, 250ൽപ്പരം ഇനങ്ങളിലുള്ള ഔഷധച്ചെടികൾ ഇവിടെയുണ്ട്. ഓരോന്നിന്റെയും പേരും ഉപയോഗവും ഉപയോഗിക്കേണ്ട രീതിയും നസീർ വിവരിച്ച് നൽകും.
മുടിവളർച്ചയ്ക്കുള്ള കേശ പുഷ്പം, അസ്ഥി പൊട്ടൽ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എല്ലൊടിയൻ, വായ്പ്പുണ്ണ്, കുടൽപ്പുണ്ണ് എന്നിവ ഭേദമാക്കുന്ന ചെറുവാ പനച്ചി, രക്താർശസ് മാറ്റുന്ന കാട്ടുചേന, വെരിക്കോസിസ് അകറ്റുന്ന സോമലത, ക്യാൻസറും ഉദരരോഗങ്ങളും ഇല്ലാതാക്കാൻ ശേഷിയുള്ള തങ്കമുള്ള്, വന്ധ്യത, ഞരമ്പ് തളർച്ച എന്നിവ പരിഹരിക്കുന്ന ഞരമ്പോടൽ, വിശപ്പുണ്ടാകാതിരിക്കാൻ സഹായിക്കുന്ന ജലസ്തംഭിനി എന്ന പാതാള ഗരുഡി, വേമ്പാട, അർജുനക്കൊടി, പൊന്നുള്ളി, ചെങ്കുമഴി അഥവാ ചുവന്ന കറ്റാർവാഴ, ഓരിലത്താമര, ഗരുഡക്കൊടി, ആരോഗ്യപ്പച്ച, കീരികങ്ങ്, വിഷമൂലി, വിവിധയിനം മഞ്ഞളുകൾ, 12 ഇനം തുളസിച്ചെടികൾ, 3 ഇനം കിരിയാത്ത്, വിവിധയിനം തിപ്പലികൾ, രുദ്രാക്ഷം, കൽരുദ്രാക്ഷം, ഭദ്രാക്ഷം... ഇങ്ങനെ നീളുന്നു നസീറിന്റെ ഔഷധ സസ്യങ്ങളുടെ പട്ടിക.
20 വർഷത്തിന് മേലായി നസീർ ഔഷധ സസ്യങ്ങൾക്ക് പിന്നാലെ പായാൻ തുടങ്ങിയിട്ട്. മിക്ക ചെടികളുടെ പിന്നിലും അവ നേടിയതിന്റെ ഒരു കഥയുണ്ട്. ഒപ്പം യാത്രയുടെ വിവരണവും. യാത്രകൾ കേരളത്തിലെമ്പാടുമുണ്ട്. ചിലപ്പോൾ അയൽ സംസ്ഥാനങ്ങളിലേക്കും നീണ്ടു. പുതിയ ഇനങ്ങൾ വാങ്ങുക മാത്രമല്ല അവിടെയില്ലാത്തത് കൊടുക്കുകയും ചെയ്യുന്നുണ്ട്.
പ്രോത്സാഹനവും ഫ്രീ!
പുതുതായി രംഗത്തേക്ക് വരുന്നവർക്ക് ഏത് ചെടി നൽകാനും കൃഷിരീതി വിവരിക്കാനും നസീർ തയ്യാർ
ഭാര്യ സീനത്തും മൂന്നുമക്കളിൽ ഇളയവളായ ആയുർവേദ നഴ്സ് അൻസിയയുമാണ് ചെടി പരിപാലനത്തിൽ സഹായികൾ
അപൂർവയിനം ആയുർവേദ ഔഷധങ്ങളുടെ നിർമ്മാണത്തിലും വിദഗ്ദ്ധനാണ് നസീർ
അലർജി, അലർജിക് ആസ്മ, മൈഗ്രെയിൻ, സൈനുസൈറ്റീസ്, ഹീമോഫീലിയ, യൂറിക് ആസിഡ്, മൂത്രക്കല്ല്, രക്താർശസ്, വെള്ളപോക്ക്, തോൾ വേദന, കാൽമുട്ട് വേദന, തടി കൂട്ടാനും കുറയ്ക്കാനുമുള്ള മരുന്നുകൾ, ഡിസ്ക് അകൽച്ച തുടങ്ങിയവയ്ക്കുള്ള മരുന്നുകളും മിതമായ വിലയ്ക്ക് ലഭ്യമാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |