തൃശൂർ: പുതുക്കാട് റെയിൽവേ ഗേറ്റിൽ ലോറി ഇടിച്ച് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയാണ് റെയിൽവേ ഗേറ്റിന്റെ ഇരുമ്പ്‌തൂണിൽ വന്നിടിച്ചത്. അപകടത്തിൽ തകർന്ന ഇരുമ്പുതൂൺ തൊട്ടടുത്തുള്ള റെയിൽപാളത്തിലെ ഇലക്‌ട്രിക് ലൈനിൽ വന്നിടിച്ചു. ഇതോടെ സ്ഥലത്തെ വൈദ്യുതബന്ധം നിലച്ചു.
എറണാകുളം ഭാഗത്തേക്കുള്ള വിവിധ ട്രെയിനുകൾ നിലവിൽ വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് എഞ്ചിൻ തകരാർ കാരണവും സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ തടസം നേരിട്ടിരുന്നു. പുലർച്ചെ ആറുമണിയോടെ മുള്ളൂർക്കരയിൽ വച്ചാണ് സംഭവം. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ഷൊർണൂരിൽ നിന്നും എഞ്ചിൻ കൊണ്ടുവന്ന് ട്രെയിൻ തൊട്ടടുത്തുള്ള വള്ളത്തോൾ നഗർ സ്റ്റേഷനിലേക്ക് മാറ്റിയ ശേഷമാണ് മറ്റ് ട്രെയിനുകളെ കടത്തിവിട്ടത്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ധിയടക്കം ട്രെയിനുകളാണ് വൈകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |