അമൃത്സർ: നടനും പ്രഫഷണൽ ബോഡി ബിൽഡറുമായ വരീന്ദർ സിംഗ് ഗുമൻ (42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അമൃത്സറിലെ ആശുപത്രിയിൽ ചികിത്സ തേടുകയും കഴിഞ്ഞ ദിവസം അഞ്ചോടെ ഹൃദയാഘാതമുണ്ടാവുകയുമായിരുന്നു.
ടൈഗർ 3, റോർ: ടൈഗേഴ്സ് ഒഫ് സുന്ദർബൻസ്, മർജാവൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പഞ്ചാബിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ മരണം നികത്താനാവാത്ത നഷ്ടമാണെന്നും കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടു അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |